വിജയ യാത്രയുടെ വിളംബരത്തിന് ഒരുങ്ങി പറവൂർ
പറവൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ മുന്നോടിയായി പറവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ഭദ്രൻ നയിക്കുന്ന വിളംബര യാത്ര നാളെ 3 മണിക്ക് മൂത്തകുന്നത്ത് നിന്നാരംഭിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യും.
പറവൂർ നമ്പൂരിയച്ചൻ ആലിനു സമീപം വിവിധ സംഘടന നേതാക്കൾ സ്വീകരണം നൽകും.വരാപ്പുഴയിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സമിതി അംഗം കെ.പി.രാജൻ,
കൗൺസിൽ അംഗം വിനോദ് ഗോപിനാഥ്,മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ.രമാദേവി,
ഓബിസി ജില്ലാ പ്രസിഡൻ്റ് കെ.കെ.വേലായുധൻ,
ജില്ലാ കമ്മിറ്റി അംഗം സോമൻ ആലപ്പാട്ട്,ജില്ല ട്രഷറർ ഉല്ലാസ് കുമാർ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
ന്യൂനപക്ഷമോർച്ച,യുവമോർച്ച,കർഷകമോർച്ച,എസ്.സി.എസ്.ടി.മോർച്ച,ഒ.ബി.സി.മോർച്ച,മഹിളാ മോർച്ച തുടങ്ങിയ വിവിധ സംഘടനകൾ വിളംബര ജാഥയ്ക്ക് സ്വീകരണം നൽകും.
Comments (0)